Posts

യാത്രകളുടെ തുടക്കം

Image
തീരെ നിരപ്പില്ലാത്ത , അങ്ങുമിങ്ങും കുഴികൾ നിറഞ്ഞ മണ്ണിട്ട വഴിയിലൂടെയാണ് ആ യാത്ര തുടങ്ങിയത്. ലക്ഷ്യമെന്തെന്നു മറന്നു പോയിരിക്കുന്നു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന മോട്ടോർ സൈക്കിളിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന മറ്റു രണ്ടു യാത്രക്കാരും എങ്ങോട്ടാണ് പോകുന്നത് ? അവരുടേതും എന്റേതും ഒരേ ലക്‌ഷ്യം തന്നെയാണോ ? ചുറ്റും കട്ടപിടിച്ചു നിൽക്കുന്ന ഇരുട്ടിൽ പുറം കാഴ്ചകൾ അവ്യക്തമാണ്. മോട്ടോർസൈക്കിളിൻറെ അരണ്ട വെളിച്ചത്തിൽ മൺ തൂളികൾ പറന്നുയരുന്നതു മാത്രം കാണാം. വണ്ടി എപ്പോഴോ ഒരു വളവു തിരിഞ്ഞപ്പോൾ വലതു വശത്തെ അഗാധമായ താഴ്ച ഞാൻ കണ്ടു. കാഴ്ചയുടെ അടിത്തട്ട് അവ്യക്തമായിരുന്നു. എന്നാൽ അത് വളരെ ആഴമുള്ളതാണെന്നു എനിക്ക് തോന്നി. പലപ്പോഴും വണ്ടി വഴിയുടെ അരികു ചേർന്നാണ് ഓടിക്കൊണ്ടിരുന്നത്‌. അത്രയും അപകടകരമായി അരികിലൂടെ ഓടിക്കരുതെന്നു വിളിച്ചുപറയാൻ എനിക്ക് തോന്നി. എങ്കിലും അവൾ അതെല്ലാം കൃത്യമായി ശ്രദ്ധിച്ചുകൊള്ളും എന്ന വിശ്വസമായിരുന്നു എനിക്ക്. എന്നാൽ, എപ്പോഴോ അവൾക്കു കണക്കു തെറ്റി പോയിരിക്കണം. തുടർച്ചയായ രണ്ടു കുഴികളെ മറികടക്കുന്നതിനിടയിൽ മോട്ടോർസൈക്കിൾ വഴിയരികിൽ നിന്നും തെന്നി താഴോട്ട

സ്പർശം

അങ്ങ് ദൂരെ , ദൂരെ വെളിച്ചം പോലും നിലത്തു വീഴാത്ത ഇടതൂർന്ന കൊടുംകാട്ടിലെവിടെയോ ഒരുപാട് കാലചക്രങ്ങൾ കണ്ട ഒരു കിഴവൻ മരം നിൽക്കുന്നുണ്ടാകും. ചീവീടുകളുടെ ശബ്ദങ്ങളും , മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെളിച്ചവും മാത്രമുള്ള ഒരു രാത്രിയിൽ ആ കിഴവൻ മരത്തിന്റെ നൂറുകണക്കിന് ശാഖകളിലൊന്നിലെ , ആയിരക്കണക്കിന് ഇലകളിൽ ഒരെണ്ണത്തിൻറെ തുമ്പിൽനിന്നും ഒരു കുഞ്ഞു വെള്ളത്തുള്ളി താഴോട്ട് വീണു . എങ്ങോട്ടാണ് പോകുന്നതെന്നറിയാത്ത ഒരു യാത്ര തുടങ്ങുകയായി. കട്ടപിടിച്ച ഇരുട്ടിലും ആ വെള്ളത്തുള്ളി ഒറ്റക്കായിരുന്നില്ല. അതിനെപ്പോലെതന്നെ നൂറുകണക്കിന് ജലകണങ്ങൾ അവരവരുടെ വിധി തേടിയുള്ള യാത്രയിലാണ്. അങ്ങുമുകളിൽ കാറ്റിലാടുന്ന കാട്ടിലകൾ മുട്ടിയുരുമ്മുന്ന ശബ്ദം കേൾക്കാം.  ഒറ്റക്കുതുടങ്ങിയ യാത്ര പിന്നീട് നൂറുകണക്കിന് , പിന്നെ ആയിരകണക്കിന് വെള്ളത്തുള്ളികളായി , ചെറിയ ചാലുകളായി , കൊച്ചരുവികളായി , ഒരു പുഴയായി മുന്നോട്ടൊഴുകുന്നു. ചെറിയ പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി , പച്ചക്കാടുകളുടെ തീരങ്ങളിലൂടെ കളിച്ചു രസിച്ചു ആ വെള്ളത്തുള്ളി യാത്ര തുടരുകയാണ്. പകലിന്റെ വെളിച്ചത്തിൽ അത് വെട്ടിത്തിളങ്ങും. രാത്രിയിൽ ചന്ദ്രനും , നക്ഷത്രങ്ങളു

പിരിഞ്ഞു പോകലിനു മുൻപ്

Image
കറുത്ത് തുടങ്ങിയ ആകാശത്ത്  ചെറു നക്ഷത്രങ്ങളും ഒരു കഷ്ണം ചന്ദ്രനും പതുക്കെ തെളിഞ്ഞു വന്നു. താഴെ ശാന്തമായൊഴുകുന്ന  കൊപ്പായി പുഴയിൽ കുഞ്ഞോളങ്ങൾ ഇളകുന്നത് മാത്രം കേൾക്കാമെന്നായി.   ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു ചെറു മരത്തിൻറെ ചുവട്ടിലിരുന്ന് പുഴയുടെ നേരെ നോക്കി രണ്ടു ചെറുപ്പക്കാർ ഇരിക്കുകയാണ്. പുകയുന്ന ബീഡിയുടെ ചുവന്നറ്റം ഒരു ചുണ്ടിൽ നിന്നും മറ്റൊരു ചുണ്ടിലേക്ക്‌ കൃത്യമായ ഇടവേളകളിൽ അവർക്കിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരുപാടുനാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും പരസ്പരം തിരിച്ചറിയാതെ പോയ രണ്ടാളുകൾ. ഒരിടത്തുനിന്നും തുടങ്ങിയ യാത്ര പിന്നീട് പല വഴിക്കായിപ്പോയി .   ഇപ്പോഴിതാ ഇവിടെ , പിറന്ന നാട്ടിൽനിന്നും എത്രയോ അകലെ , അന്യമായ  ഈ ഭൂമിയിൽ ഒരു കണ്ടുമുട്ടൽ. വാക്കുകളേക്കാൾ കൂടുതൽ കൊപ്പായി പുഴയിലെ ഓളങ്ങൾ ആണ് അവർക്കിടയിൽ സംസാരിക്കുന്നത്.അധികം വാക്കുകളില്ലാതെ ഇപ്പോൾ എല്ലാം സംസാരിക്കാമെന്നായിരിക്കുന്നു. അവരിരിക്കുന്നതിനു കുറച്ചു മാറി പുഴയ്ക്കു കുറുകെയുള്ള പഴയ റെയിൽ പാലത്തിലൂടെ വലിയ ശബ്ദത്തോടെ ഒരു ചരക്കു വണ്ടി പാഞ്ഞു പോയി. ..............................................................

മഴയെ പ്രണയിച്ച പെണ്‍കുട്ടി

Image
എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഉണർന്നപ്പോൾ വണ്ടി ചുരം കയറിതുടങ്ങിയിരുന്നു. അകത്ത് ആളുകൾ തീരെ കുറവാണ്. തൊട്ടു മുമ്പത്തെ ടൌണിൽ ഒരുപാടാളുകൾ ഇറങ്ങിയിരിക്കണം. മൂടിക്കെട്ടിയ ആകാശം ചുറ്റുമുള്ള പച്ചപ്പിന്റെ തിളക്കത്തെ മായ്ച്ചു കളഞ്ഞിരിക്കുന്നു. മഴ പെയ്തിരുന്നെങ്കിൽ എന്ന്  കൊതിച്ചു.പെയ്തു തീരാത്ത മഴകളാണ് മാനത്തും മനസ്സിലും. എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ  ഇന്നലെകളിലേക്ക് വലിച്ചു കൊണ്ട്  പോകുകയാണ്. എത്ര മനോഹരമായ പ്രഭാതമായിരുന്നു അന്ന്. പകൽ വെളിച്ചത്തിൽ കുളിച്ചു നില്ക്കുന്ന പച്ചക്കാട്. ചുരം കയറുമ്പോൾ ഉള്ള തണുത്ത കാറ്റിനു കാടിന്റെ മണമായിരുന്നു. അന്നൊറ്റക്കായിരുന്നില്ല. ഈ ചുരത്തിന് അപ്പുറം പച്ചപുതച്ച  ഒരു താഴ്വരയുണ്ട്. അതായിരുന്നു യാത്രാ ലക്‌ഷ്യം. പച്ചപ്പുല്ലും കുഞ്ഞു പൂക്കളും നിറഞ്ഞ ആ  താഴ്വരയിലൂടെ അവൾ ഓടി. കൈകൾ ആകാശത്തേക്ക് വിരിച്ചു പിടിച്ച് അവൾ കിതച്ചു. സ്വാതന്ത്രത്തിന്റെ  കിതപ്പ്. വിയർപ്പുതുള്ളികൾ അവളുടെ നെറ്റിത്തടത്തിലും  ചുണ്ടിനു മുകളിലും നിന്ന് തിളങ്ങി........"പൂക്കളുടെ ഈ താഴ്‌വരയിൽ ജീവിച്ചു മരിക്കണം"...ഓടുന്നതിനിടയിൽ ഇടയ്ക്കിടെ നിന്ന് പുല്ലിനെയും പൂക്

വരയ്ക്കാത്ത ചിത്രങ്ങൾ

തീവണ്ടി ജനാലയിലൂടെ  മുഖത്തേക്ക് ചീറിയടിക്കുന്ന  തണുത്തകാറ്റ് ചിന്തകളെപ്പോലും ഒരിടത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുന്നു.മനസ്സിനെ എന്നും അടുത്തറിയുന്ന കണ്ണുകൾ നനഞ്ഞിരിക്കുന്നു  . വെറുതെയിരിക്കുമ്പോൾ വന്യമായ കാറ്റിനെപ്പോലെ   മനസ്സിനെ  അഴിച്ചുവിടുക എന്നും ഇഷ്ടവിനോദമായിരുന്നു. പക്ഷെ പലപ്പോഴും   അതങ്ങനെ എന്തോ തിരഞ്ഞ് അലയാൻ തുടങ്ങും. ഏറ്റവും പഴയ ഓർമകളിലൂടെ ഊളിയിട്ടു, മറന്നുപോയ കാഴ്ചകൾ തിരയുമ്പോൾ ഏറ്റവും അവസാനം എത്തിച്ചേരുന്ന ഒരിടം.  ആദ്യമായി കണ്ട കാഴ്ച എന്താണ് ? ഒരിക്കലും ഓർത്തു എടുക്കാനാവാത്തവിധം മാഞ്ഞുപോയ കാഴ്ചകൾ . ഓർമയുടെ പുസ്തകത്താളുകളിൽ കോറിയിടാതെപ്പോയ ആ ചിത്രങ്ങൾ കണ്ടെടുക്കാൻ എത്രയോ തവണ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.അവസാനം എപ്പോഴും ചെന്നെത്തുന്നത് ഒരിടത്ത് - ആഘോഷങ്ങളുടെയും പൊട്ടിച്ചിരികളുടെയും ഇടയിൽ പെട്ടന്ന് ഒരു നിമിഷം നിശ്ചലമായ ഹൃദയവുമായി തരിച്ചു നില്ക്കുന്ന അമ്മയുടെ മുഖം - ജീവിതത്തിന്റെ അനിവാര്യമായ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെന്നപോലെ നിസ്സഹായയായി നില്ക്കുന്ന അമ്മയെ ഒരു നിമിഷം ഓർത്തു പോയി. സ്കൂളിൽ പോകുമ്പോൾ പേടിയായിരുന്നു.തിരിച്ചു ചെല്ലുമ്പോൾ അമ്മയില്ലെങ്കിലോ. എപ്